മനു സി നാരായണന്‍ സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നെറ്റ്സ്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ്, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.
ഗ്രേസിന്റെ വാക്കുകള്‍…….
‘കുമ്പളങ്ങിയില്‍ പരീക്ഷിച്ച ഫൈറ്റ് ഒരു നോര്‍മല്‍ രീതിയില്‍ അല്ലായിരുന്നു. വല എറിഞ്ഞു ഫഹദിനെ പിടിക്കും എന്നത് നേരത്തെ അറിഞ്ഞു. പക്ഷെ വല എറിഞ്ഞു ഒരു മനുഷ്യനെ പിടിക്കുന്നതെന്ന് എങ്ങനെയാണ്. അത് മാറി നിന്ന് കാണുമ്പോഴാണ് ശരിക്കും മനസിലാകുന്നത് ഇതൊരു വേറെ യൂണിവേഴ്സിറ്റി ആണെന്ന്. ഇതില്‍ അഡ്മിഷന്‍ കിട്ടിയത് തന്നെ വലിയൊരു കാര്യമാണ് എന്നത്. ആ സിനിമയിലെ ഓരോ നിമിഷവും ഭയങ്കര രസമായിരുന്നു’.
സിനിമയില്‍ ബാറ്റ് അടിച്ച് പൊട്ടിക്കുന്ന ആ സീന്‍ ചെയ്യാന്‍ മൂന്ന് ബാറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ടെണ്ണം റിഹേഴ്‌സല്‍ ചെയ്യാനും ഒന്ന് ടേക്ക് എടുക്കാനും ആയിരുന്നു. ‘ബാറ്റ് പൊട്ടിച്ചിട്ട് കൈ വേദനിച്ചു. അവസാനം ഒരെണ്ണം മാത്രമേ ഉള്ളൂ ടേക്ക് എടുക്കണം എന്ന് പ്രൊഡക്ഷന്‍ പറഞ്ഞു. എന്റെ ഭാഗ്യത്തിന് ബാറ്റ് നന്നായി സഹകരിച്ചു’.
അന്ന ബെന്‍ അവതരിപ്പിച്ച ബേബി മോള്‍ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായ സിമ്മിയുടെ വേഷത്തിലാണ് ഗ്രേസ് ആന്റണി അഭിനയിച്ചത്. ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കുമ്പളങ്ങി നെറ്റ്സ് സ്വന്തമാക്കിയിരുന്നു. ഷമ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ആയിരുന്നു നേടിയത്.
















