മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ എന്നതിൽ ആർക്കും ഒരു സംശയവുമില്ല. മോഹൻലാൽ വളരെയധികം ആഹാരം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഒരു ആഹാരപ്രിയനും അതേപോലെതന്നെ ആഹാരം ഉണ്ടാക്കുവാൻ ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ് അദ്ദേഹത്തിന്റെ പല റെസിപ്പികളും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ജാപ്പനീസ് ഫുഡിനോടുള്ള തന്റെ താൽപര്യത്തെക്കുറിച്ച് സുജയ പാർവതിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
താൻ ജാപ്പനീസ് ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എന്ന് അതിനു വേണ്ടി പ്രത്യേകമായി തനിക്ക് വീട്ടിൽ ഒരു അടുക്കളയുണ്ടായിരുന്ന ഒക്കെയാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
ജാപ്പനീസ് ഫുഡിനോട് എനിക്കൊരു പ്രത്യേകതയുണ്ട് സാധാരണ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ജാപ്പനീസ്കാർ കുറച്ചുകൂടി വ്യത്യസ്തമായാണ് ഭക്ഷണം ഉണ്ടാക്കുന്നത് അവരുടെ ഭക്ഷണത്തിൽ കൂടുതലും ഉണ്ടാകുന്നത് സോസുകളാണ്. എനിക്ക് മാത്രമല്ല ജാപ്പനീസ് ഫുഡ് ഇഷ്ടമുള്ള പല ആളുകളും ഉണ്ട് ജപ്പാൻ എന്ന് പറഞ്ഞ സ്ഥലം തന്നെ വളരെയധികം പ്രത്യേകതകൾ ഉള്ളതാണ് ഒരിക്കൽ ആ സ്ഥലത്ത് ഒരു ഷൂട്ടിംഗ് ഉണ്ടായിരുന്നു ഇനി എന്നും എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു അത് അതിനുശേഷം ആണ് ജാപ്പനീസ് ഫുഡ് കൂടുതലായി കഴിച്ചു തുടങ്ങിയത് കൊച്ചിയിലെ മദ്രാസിലും ഉള്ള എന്റെ വീടുകളിൽ ജാപ്പനീസ് ഫുഡിന് വേണ്ടി പ്രത്യേകമായി ഒരു അടുക്കള ഞാൻ നിർമ്മിച്ചിട്ടുണ്ട്
















