ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശനെ നായികയാക്കി പുറത്തിറങ്ങിയ ചിത്രമാണ് ലോക. സിനിമ മികച്ച പ്രതികരണങ്ങളോടെ ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടിയിലേക്ക് അടുക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
നിലവില്‍ ലോകയുടെ ആഗോള കളക്ഷന്‍ 186.30 കോടിയാണ്. ഡൊമസ്റ്റിക് മാര്‍ക്കറ്റില്‍ നിന്ന് 95.10 കോടിയാണ് ലോക നേടിയിരിക്കുന്നത്. ഓവര്‍സീസ് മാര്‍ക്കറ്റിലും വലിയ കുതിപ്പുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. 91.15 കോടിയാണ് ഓവര്‍സീസില്‍ നിന്നുള്ള ലോകയുടെ സമ്പാദ്യം. 18.78 കോടിയാണ് കഴിഞ്ഞ ദിവസം ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് മാത്രം നേടിയത്. ചിത്രം ഉടന്‍ തന്നെ 200 കോടിയിലേക്ക് കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.
https://twitter.com/AbGeorge_/status/1965021495236972856
നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
















