മലയാളി സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ദേവന്‍. ഇപ്പോഴിതാ എമ്പുരാന്‍ എന്ന സിനിമയ്ക്ക് താന്‍ എതിരാണെന്നും അതൊരു ദേശവിരുദ്ധ സിനിമയാണെന്നും തുറന്ന് പറയുകയാണ് നടന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്റെ പ്രതികരണം.
ദേവന്റെ വാക്കുകള്‍……..
‘എമ്പുരാന്‍ എന്ന സിനിമയ്ക്ക് ഞാന്‍ എതിരാണ്. ആ ചിത്രം ഒരു നോണ്‍സെന്‍സ് ആണ്. ആ സിനിമ ഇന്ത്യയ്ക്ക് എതിരാണ് മാത്രമല്ല ഒരു ദേശവിരുദ്ധ സിനിമയാണ് എമ്പുരാന്‍. സിനിമയുടെ ആദ്യം അവര്‍ ചിലത് കാണിച്ചിട്ട് പിന്നെ അതെല്ലാം അവര്‍ മറച്ചല്ലോ. ശരിക്കും എന്ത് സംഭവിച്ചു എന്നുള്ള കാര്യങ്ങള്‍ അല്ല സിനിമയില്‍ കാണിച്ചത്’.
മാര്‍ച്ച് 27 നായിരുന്നു എമ്പുരാന്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 20 ല്‍ കൂടുതല്‍ ഭാഗങ്ങളാണ് സിനിമയില്‍ നിന്ന് കട്ട് ചെയ്ത് മാറ്റിയത്.
അതേസമയം, ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു സിനിമ നേടിയത്. ലോകമെമ്പാട് നിന്നും 268 കോടിയോളമാണ് എമ്പുരാന്‍ കളക്ട് ചെയ്തത്. ഇതില്‍ തന്നെ 142 കോടിയോളം രൂപ എമ്പുരാന്‍ കളക്ട് ചെയ്തത് ഓവര്‍സീസില്‍ നിന്നുമാണ്.
















