സൂപ്പര്‍ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ആശാന്‍’ ടൈറ്റില്‍ ലുക്ക് പുറത്ത്. ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആശാന്‍’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും നര്‍മ്മത്തില്‍ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ഉത്രാട ദിനത്തില്‍ ഇന്ദ്രന്‍സ് കഥകളി വേഷത്തില്‍ എത്തിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ഗപ്പി സിനിമാസിന്റെ പുതിയ ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ലുക്കാണ് ഇതെന്ന തരത്തില്‍ ചര്‍ച്ചകള്‍ സിനിമാഗ്രൂപ്പുകളിലടക്കം നടന്നിരുന്നു. ഇപ്പോഴിതാ ഇന്ന് ‘ആശാന്‍’ ടൈറ്റില്‍ ലുക്ക് പുറത്തുവന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ പ്രധാന അഭിനേതാക്കള്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പക്ഷേ പോസ്റ്ററില്‍ പുറത്തുവിട്ടിട്ടില്ല. ജോണ്‍പോള്‍ ജോര്‍ജ്ജ്, അന്നം ജോണ്‍പോള്‍, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെന്‍ടല്‍ പിക്‌ചേഴ്‌സാണ് വിതരണം. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് പാര്‍ട്‌നര്‍. വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ ഹെയിന്‍സ്.
















