മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടന്‍ നസ്‌ലെന്‍. നടന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു പ്രതികരണം.
നസ്‌ലെന്റെ വാക്കുകള്‍……
‘സിനിമ കണ്ടു, എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു, മുഴുവന്‍ സമയവും ഒരു സുഖകരമായ അന്തരീക്ഷം, അതില്‍ നിങ്ങള്‍ അതിശയകരമായിരുന്നു! സത്യം പറഞ്ഞാല്‍, നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട് സംഗീതേട്ടാ…’.

അതേസമയം, ഓണത്തിന് പ്രേക്ഷകര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് ‘ഹൃദയപൂര്‍വ്വം’ എന്ന സിനിമയെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. കുടുംബപ്രേക്ഷകര്‍ക്ക് ഒരുമിച്ച് തിയേറ്ററില്‍ പോയി ആസ്വദിക്കാന്‍ പറ്റിയ ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്. . ഹൃദയപൂര്‍വ്വം 50 കോടിയിലധികം നേടി മുന്നേറുകയാണ്. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂര്‍വത്തിന് തുടര്‍ന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി.
സംഗീത മാധവന്‍ നായര്‍, മാളവിക മോഹനന്‍,സംഗീത് പ്രതാപ് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷനുകള്‍ തന്നെ ഈ ചിത്രത്തിന്റെ വിജയത്തിന്റെ സൂചന നല്‍കിയിരുന്നു. ഇത് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ഹിറ്റ് ചിത്രം കൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
















