തമിഴ് സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോഴിതാ തമിഴ് സിനിമയില്‍ നിന്ന് ഇതുവരെ 1000 കോടിയിലേക്ക് എത്തിയിട്ടില്ലെന്നും. അധികം വൈകാതെ തമിഴ് സിനിമ ഈ നേട്ടത്തിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ശിവകര്‍ത്തികേയന്‍ പറഞ്ഞു.
ശിവകാര്‍ത്തികേയന്റെ വാക്കുകള്‍……
‘തമിഴ് സിനിമ ആ നേട്ടം കൈവരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 1000 കോടി എന്ന നേട്ടം കൈവരിക്കും.
കഥപറച്ചിലിന്റെ നിലവാരം ഇല്ലാത്തതിനാലോ പാന്‍-ഇന്ത്യന്‍ അല്ലാത്തതിനാലോ പല തമിഴ് സിനിമകള്‍ക്കും 1000 കോടിയിലെത്താന്‍ കഴിഞ്ഞില്ല.ഗുണനിലവാരത്തിന് പുറമേ ടിക്കറ്റ് വിലയും ഉണ്ട്, നമ്മള്‍ ബാംഗ്ലൂരിലോ മുംബൈയിലോ ഉള്ളത്രയും തുക ഈടാക്കിയാല്‍, ജയിലര്‍ എളുപ്പത്തില്‍ 800 – 1000 കോടി കടക്കുമായിരുന്നു. ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുന്നതിന് ഞാന്‍ അനുകൂലമല്ല. ഞങ്ങളുടെ സിനിമയ്ക്ക് നോര്‍ത്ത് ഇന്ത്യയില്‍ പ്രചാരം ആവശ്യമാണ്.’
#Sivakarthikeyan about 1000Crs in Kollywood:
– I believe Tamil cinema is getting there, and the 1000 Crs would be achieved in few years
– Many Tamil films failed to reach 1000 Crs, either because they lacked the storytelling quality or because it was not pan-Indian
– Apart from… pic.twitter.com/5oPuaJcqGh— AmuthaBharathi (@CinemaWithAB) September 9, 2025
അതേസമയം ഒരു ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാര്‍ത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. നിരവധി പരാജയങ്ങള്‍ക്ക് ശേഷം മുരുഗദോസിന്റെ തിരിച്ചുവരവാണ് മദ്രാസി എന്നാണ് അഭിപ്രായങ്ങള്‍.ചിത്രം ഇതിനോടകം 50 കോടി ക്ലബില്‍ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ സിനിമയില്‍ എത്തുന്നത്.
















