ഹോളിവുഡിലെ പ്രശസ്തമായ ഹൊറര്‍ ഫ്രാഞ്ചൈസി ആണ് കണ്‍ജുറിംഗ് യൂണിവേഴ്സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്‌സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ ഈ ഫ്രാന്‍ഞ്ചൈസിയിലെ നാലാമത്തെ സിനിമയും പുറത്തിറങ്ങി. ‘ദി കണ്‍ജുറിംഗ്: ലാസ്റ്റ് റൈറ്റ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വമ്പന്‍ കളക്ഷനാണ് സിനിമ നേടുന്നത്.
ആദ്യത്തെ മൂന്ന് ദിവസം പിന്നിടുമ്പോള്‍ 58.45 കോടി ഗ്രോസ് കളക്ഷന്‍ ആണ് സിനിമ നേടിയത്. ഒരു ഹോളിവുഡ് ഹൊറര്‍ സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്നത്. അതേസമയം, സിനിമയുടെ പ്രതികരണങ്ങള്‍ അത്ര നല്ലതല്ല. ഈ യൂണിവേഴ്‌സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും ചിത്രം ഒട്ടും ത്രില്ലടിപ്പിക്കുന്നില്ല എന്നുമാണ് കമന്റുകള്‍. സിനിമയുടെ വേഗതക്കുവ് ആസ്വാദനത്തെ ബാധിക്കുന്നുണ്ടെന്നും എന്നാല്‍ ഹൊറര്‍ സീനുകള്‍ നന്നായിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
#Conjuring India Opening weekend – 60.50 Crores gross collection 😱🔥🤌
That too with negative reviews 🙏
— AB George (@AbGeorge_) September 8, 2025
പാരാനോര്‍മല്‍ അന്വേഷകരായ എഡ്, ലോറൈന്‍ വാറന്‍ എന്നിവര്‍ ഒരു കേസിന്റെ ഭാഗമായ ഒരു വീട്ടില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മൈക്കല്‍ ചാവേസ് സംവിധാനം ചെയ്യുന്ന ദി കണ്‍ജുറിംഗ്: ലാസ്റ്റ് റൈറ്റ്‌സ് ജെയിംസ് വാനും പീറ്റര്‍ സഫ്രാനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കണ്‍ജുറിംഗ് സീരീസിലെ നാലാമത്തെ ചിത്രവും ഫ്രഞ്ചൈസിയിലെ ഒന്‍പതാമത്തെ ചിത്രവുമാണിത്.
ഇയാന്‍ ഗോള്‍ഡ്ബര്‍ഗ്, റിച്ചാര്‍ഡ് നൈങ്, ഡേവിഡ് ലെസ്ലി ജോണ്‍സണ്‍-മക്‌ഗോള്‍ഡ്രിക് എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജെയിംസ് വാന്‍, പീറ്റര്‍ സഫ്രാന്‍ എന്നിവരാണ് ഈ നാലാം ഭാഗത്തിന്റെ നിര്‍മാതാക്കള്‍. കണ്‍ജുറിംഗ് സീരിസിലെ അവസാനത്തെ ചിത്രമാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
















