ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയും ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേര്‍ന്ന് സര്‍വ്വ കലാശാലയിലെയും, മറ്റു കോളേജുകളിലെയും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി യു. ജി. സി. / സി. എസ്. ഐ. ആര്‍. – നെറ്റ് /ജെ. ആര്‍. എഫ്. പരീക്ഷാ പരിശീലനം നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം പൂര്‍ണ്ണമായി സൗജന്യമായിരിക്കും.
ജനറല്‍ പേപ്പര്‍ ഒന്നിന് 12 ദിവസത്തെ പരിശീലനം ഓഫ്‌ലൈനായി ശനി, ഞായര്‍, മറ്റു അവധി ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിചയ സമ്പന്നരും, പ്രഗത്ഭരുമായ പരിശീലകര്‍ നേതൃത്വം നല്‍കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് സര്‍വ്വകലാശാലയിലെ ഈക്വല്‍ ഓപ്പര്‍ച്ച്യൂണിറ്റി സെല്ലും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലും ചേര്‍ന്നാണ്. 12 ദിവസത്തെ പരിശീലന പരിപാടിയില്‍ ഹാജര്‍ നിര്‍ബന്ധമാണ്.
പി ജി ഒന്നാം വര്‍ഷ പരീക്ഷയില്‍ 55 % മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പഠനം നടത്തുന്നവര്‍ക്കും 55 % മാര്‍ക്കോടെ പി ജി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. ന്യൂനപക്ഷ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. എ.പി.എല്‍. വിഭാഗത്തില്‍ എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9048969806.
സംസ്‌കൃത സര്‍വ്വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ ആറിന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ബിരുദ/ബിരുദാനന്തര/പി. ജി. ഡിപ്ലോമ/ഡിപ്ലോമ പരീക്ഷകള്‍ ഒക്ടോബര്‍ ആറിന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
















