കവിനെ നായകനാക്കി സതീഷ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കിസ്സ്. ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 19നായിരിക്കും റിലീസ് ചെയ്യുക. ചുംബിക്കുന്ന ആളുകളെ നേരിട്ടു കണ്ടാൽ അവരുടെ ഭാവി അറിയാൻ കഴിയുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ജെൻ മാർട്ടിൻ ആണ് സംഗീതം. ഹരീഷ് കൃഷ്ണൻ ആണ് ഛായാഗ്രഹണം. പ്രഭു, വി.ടി.വി ഗണേഷ്, ആർജെ വിജയ്, റാവു രമേശ്, ദേവയാനി, ശക്തി രാജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഡാൻസ് കൊറിയോഗ്രാഫറും നടനുമായ സതീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അതേസമയം കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗര്‍ ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്.
ബ്ലഡി ബെഗ്ഗറില്‍ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാര്‍, പൃഥ്വിരാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്‍കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരൻ, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിൻ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മുഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു.
















