ഇന്ത്യന്‍ ആര്‍മിയില്‍ ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളാണ് ഉള്ളത്. 61,300 രൂപ അടിസ്ഥാന ശമ്പളം. ഓൺലൈനായി സെപ്റ്റംബർ 17 വരെ അപേക്ഷ സമർപ്പിക്കാൻ കഴിയും.
അപേക്ഷകർ കുറഞ്ഞത് 55% മാർക്കോടെ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (DCI) അംഗീകരിച്ച കോളജുകളിൽ നിന്ന് ബി.ഡി.എസ് (BDS) അവസാന വർഷത്തിൽ പാസായിരിക്കണം. അതല്ലെങ്കിൽ എം.ഡി.എസ് (MDS) ബിരുദം ഉള്ളവരായിരിക്കണം. അപേക്ഷകർ NEET-MDS 2025 പരീക്ഷ എഴുതിയിരിക്കണം. 45 വയസാണ് പ്രായപരിധി. 200 രൂപയാണ് അപേക്ഷ ഫീസ്.
തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ക്യാപ്റ്റൻ റാങ്കിൽ ആകും നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾ അറിയുവാനും https://join.afms.gov.in/ സന്ദർശിക്കുക.
















