ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മദ്രാസി സിനിമ വിജയിക്കാനായി മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് തല മൊട്ടയടിച്ചുവെന്ന് പറയുകയാണ് സംവിധായകന്‍ മുരുഗദോസ്. സുധിര്‍ ശ്രീനിവാസന്‍ നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുരുഗദോസിന്റെ വാക്കുകള്‍……..
‘മദ്രാസി സിനിമ വിജയിക്കാനായി ഞാന്‍ പളനി മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് തല മൊട്ടയടിച്ചു. ഒരു ഒരാഴ്ച മുന്നേയാണ് ചെയ്തത്. അമ്പലത്തില്‍ പോയി വരാറുണ്ട് അല്ലാതെ ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല. എന്റെ ആദ്യ ചിത്രം ദീനയ്ക്ക് പോലും തല മൊട്ടയടിച്ചിട്ടില്ല. മദ്രാസി എന്റെ ആദ്യ സിനിമ പോലെ തോന്നുന്നു. കൊറോണ വന്നതിന് ശേഷം കുറേകാലം ഒന്നും ആലോചിക്കാന്‍ പറ്റാത്ത രീതി ആയിരുന്നു. ഒരു പ്രൊജക്റ്റ് സ്‌ക്രിപ്റ്റ് ലെവല്‍ വരെ പോയിട്ട് ഫൈനലില്‍ നടന്നില്ല.
അത് കഴിഞ്ഞു രണ്ട വര്‍ഷത്തിന് ശേഷം ഒരു അനിമേഷന്‍ സിനിമ ചെയ്യാന്‍ വന്നു. പ്രീ പ്രൊഡക്ഷന്‍ വരെ പോയിട്ട് അതും നടന്നില്ല. ഞാന്‍ ജോലി ചെയ്ത് കൊണ്ട് തന്നെ ആയിരുന്നു ഇരുന്നത്, പക്ഷെ എന്റെ ഗാപ് ഒരു അഞ്ച് വര്‍ഷമായി. മദ്രാസി 5 വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് എന്റേത്’.
അതേസമയം, നിരവധി പരാജയങ്ങള്‍ക്ക് ശേഷം മുരുഗദോസിന്റെ തിരിച്ചുവരവാണ് മദ്രാസി എന്നാണ് അഭിപ്രായങ്ങള്‍. ചിത്രം ഇതിനോടകം 50 കോടി ക്ലബില്‍ നേടി കഴിഞ്ഞു. ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ സിനിമയില്‍ എത്തുന്നത്. വിധ്യുത് ജമാല്‍, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
















