കൊച്ചി: ഇന്ത്യയിലെ തദ്ദേശീയമായി വളര്‍ന്ന ഏറ്റവും വലിയ ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് സംവിധാനവും 250 ദശലക്ഷത്തിലേറെ ഉപയോക്താക്കളുമുള്ള ആഗോള തലത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സ്ഥാപനവുമായ വിന്‍സോ തങ്ങളുടെ പതാകവാഹക നീക്കമായ ബാറ്റില്‍ ഓഫ് സൂപ്പര്‍ സ്‌കോളേഴ്‌സിന്റെ (ബിഒഎസ്എസ്) അഞ്ചാമതു സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബാംഗ്ലൂര്‍, ഐഐഎം കല്‍ക്കട്ട, ഐഐഎം ലഖ്‌നൗ, ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡെല്‍ഹി എന്നിവയുമായി സഹകരിച്ചാണിതു സംഘടിപ്പിച്ചത്.
അക്കാദമിക് മികവുകളെ പ്രയോജനപ്പെടുത്താനാവുന്ന വിധത്തില്‍ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കണ്‍സ്യൂമര്‍ ടെക് ഡിജിറ്റല്‍ പുതുമകളുടെ ഭാവി രൂപപ്പെടുത്തുന്ന രീതിയിലാണ് വിന്‍സോ ബിഒഎസ്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കയറ്റുമതി ചെയ്യാനാവുന്ന ഗുണനിലവാരമുള്ള സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തും ഇന്ത്യയില്‍ സൃഷ്ടിച്ച് ആഗോള വിപണിയില്‍ പ്രയോജനപ്പെടുത്താനാവുന്ന വിധത്തില്‍ ഇതിനായുള്ള നേതൃനിരയെ പടുത്തുയര്‍ത്തുകയും ചെയ്യും.
ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡുമായി സഹകരിച്ച് അവതരിപ്പിച്ച വിന്‍സോയുടെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച യുവ മനസുകളെ മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത് വിന്‍സോയുടെ 200-ല്‍ ഏറെ അംഗങ്ങളുള്ള സംഘവുമായി ബന്ധിപ്പിക്കും.
















