അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു.
ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകൾ 5 സെന്റിമീറ്റർ വരെ ആവശ്യാനുസരണം ഇന്ന് രാവിലെ 8 മണിക്ക് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സാഹചര്യമനുസരിച്ച് സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കാം.
അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, താഴെ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി.















