മലയാളികള്‍ക്ക് ഏറെ സുപരിചിതമായ നടിയാണ് അഹാന കൃഷ്ണ. അഹാനയുടെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അഹാന. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
അഹാനയുടെ വാക്കുകള്‍……..
‘വീട്ടില്‍ അടുത്തത് സ്വാഭാവികമായിട്ടും എന്റെ കല്യാണം ആയിരിക്കണമല്ലോ. ഇഷാനി എന്നെക്കാള്‍ ഒരഞ്ചു വയസ് ഇളയതാണ്. എനിക്ക് കല്യാണം ഒന്നും കഴിക്കാന്‍ താല്പര്യം ഇല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തേക്ക് എന്തായാലും അവളുടെ മനസില്‍ ആ ഒരു ചിന്ത വരുമെന്ന് തോന്നുന്നില്ല. അവള്‍ക്ക് ഇതുവരെ അതിനോട് താല്പര്യമില്ല.
എന്റെ വിവാഹത്തിന് സമയമായോന്ന് ചോദിച്ചാല്‍, അതുകൊണ്ടല്ല ചിന്തിക്കാവുന്ന കാര്യങ്ങളാണ്. ചിലപ്പോള്‍ ഒന്നൊന്നര വര്‍ഷത്തില്‍ എന്റെ കല്യാണം ഉണ്ടാകാം. കല്യാണം കഴിച്ചാലേ ഒരു ബന്ധം, പവിത്രമായ ബന്ധം ആകൂവെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍’. പിന്നെ നിമിഷ് എന്റെ എന്റെ കൂട്ടുകാരനാണ്. എന്റെ വീഡിയോസ് ഒക്കെ ഷൂട്ട് ചെയ്യുന്ന അടുത്ത കൂട്ടുകാരന്‍’.
















