ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റ്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘തേരാ പാരാ ഓടിക്കോ’ എന്ന വരികളോടെയുള്ള ഒരു അനിമേഷന്‍ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഈ ഗാനത്തില്‍ മനോഹരമായ അനിമേഷന്‍ ദൃശ്യങ്ങള്‍ ആണുള്ളത്. അദ്രി ജോയ് വരികള്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നത് രാജേഷ് മുരുകേശന്‍. നിള രാജ്, ചിന്മയി കിരണ്‍ലാല്‍, സമന്വിത ശരത്ത്, അഭിരാം കൃഷ്ണപ്രഭു എന്നിവര്‍ അടങ്ങിയ കിഡ്‌സ് കോറസിനൊപ്പം അദ്രി ജോയ് കൂടി ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
എഐ സങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഇന്ന് റിലീസ് ചെയ്ത ഗാനം ഒരുക്കിയിരിക്കുന്നത്. അനന്തു ഷാല്‍ജന്‍, അരുണ്‍ സജീവ് എന്നിവര്‍ ചേര്‍ന്നാണ് എഐ ദൃശ്യങ്ങള്‍ ഒരുക്കിയത്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്.
ചിത്രം ഒരു ക്ലീന്‍ ഫാമിലി ഫണ്‍ എന്റര്‍ടൈനര്‍ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഇപ്പൊള്‍ എത്തിയ ഗാനവും നല്‍കുന്നത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രന്‍ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രൊഡക്ഷന്‍ ഡിസൈനെര്‍ – ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി – വിഷ്ണു ശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍ – ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രണവ് മോഹന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ് – വിജയ് സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികള്‍ – അധ്രി ജോയ്, ശബരീഷ് വര്‍മ്മ, വിഎഫ്എക്‌സ് – 3 ഡോര്‍സ് , കളറിസ്റ്റ് – ശ്രീക് വാര്യര്‍, ഡിഐ – കളര്‍ പ്ലാനറ്റ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ് – റിഷാജ് മൊഹമ്മദ്, അജിത് മേനോന്‍, പ്രോമോ സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ – എയിസ്‌തെറ്റിക് കുഞ്ഞമ്മ, ടൈറ്റില്‍ ഡിസൈന്‍ – ട്യൂണി ജോണ്‍, കോ പ്രൊഡ്യൂസേഴ്‌സ് – ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിന്റെ തിയേറ്റര്‍ ഡിസ്ട്രിബൂഷന്‍ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.
















