ബിഗ്‌ബോസ് സീസണ്‍ 4ല്‍ ഏറ്റവുമധികം ജനപ്രീതി നേടിയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ ബിഗ്‌ബോസ് സീസണ്‍ 7 നെക്കുറിച്ചും ഈ സീസണിലെ മല്‍സരാര്‍ത്ഥികളെക്കുറിച്ചും റോബിന്‍ പറഞ്ഞ കാര്യങ്ങളും വൈറലാകുകയാണ്.
റോബിന്റെ വാക്കുകള്‍…….
”അനുമോള്‍ കരയുന്നത് നാടകമാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. ഞാന്‍ കണ്ടിട്ടില്ല. കരയുന്നത് ഒരു നാടകമാണോ. അനുമോള്‍ക്ക് കരയാന്‍ തോന്നിയാല്‍ കരയും, കരയാന്‍ തോന്നിയില്ലെങ്കില്‍ കരയില്ല. കരഞ്ഞ് കരഞ്ഞാണ് ഓരോ ആളുകള്‍ സ്ട്രോങ്ങ് ആകുന്നത്. കഴിഞ്ഞ പ്രാവശ്യം ലാലേട്ടന്‍ വന്ന് ദേഷ്യപ്പെട്ടപ്പോള്‍ അനുമോള്‍ കരഞ്ഞില്ല എന്ന് കുറേ പേര്‍ പറയുന്നുണ്ടായിരുന്നു. ഓരോരുത്തരും ബിഗ് ബോസില്‍ ചെന്ന് സ്ട്രോങ്ങ് ആവുകയാണ് ചെയ്യുന്നത്. എപ്പോഴും കരഞ്ഞ് കൊണ്ടിരിക്കണം എന്നില്ലല്ലോ.
അനുമോളുടെ കണ്ണ് പോലും നിറഞ്ഞില്ല എന്ന് ആരോ പറയുന്നത് കേട്ടു. എന്തിനാണ് കണ്ണ് നിറയുന്നത്. ആദ്യമായി അവിടേക്ക് ചെല്ലുമ്പോള്‍, പുതിയ അന്തരീക്ഷത്തിലൊക്കെ ആയിരിക്കുമ്പോള്‍ ചിലപ്പോള്‍ വിഷമം വരും. അത് കഴിഞ്ഞ് ഓരോരുത്തരെ നേരിട്ടാണ് സ്ട്രോങ്ങ് ആകുന്നത്. ലാലേട്ടനെ പോലെ ഒരാള്‍ വന്ന് അത്രയും പറഞ്ഞിട്ടും ആ കുട്ടി അങ്ങനെ സ്ട്രോങ്ങ് ആയി നിന്നുവെങ്കില്‍ ആ ഒറ്റ കാര്യത്തില്‍ മാത്രം ഞാന്‍ അഭിനന്ദിക്കുന്നു. ബാക്കിയുളള കാര്യങ്ങള്‍ കണ്ടിട്ടില്ല”.
















