മലയാളികളുടെ പ്രിയ നായികയാണ് നടി മോഹിനി. വിരളമായാണ് അഭിനയിച്ചത് എങ്കിലും ചെയ്തു വെച്ചതെല്ലാം എല്ലാകാലവും ഓർത്തവെക്കപ്പെടുന്നതാണ്. ഇപ്പോഴിതാ കണ്മണി എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ചിത്രത്തിലെ ഉടൽ തഴുവ എന്ന ഗാനരംഗത്തിലെ വസ്ത്രമാണ് തന്നെ കൊണ്ട് നിർബന്ധിച്ച് ധരിപ്പിച്ചതെന്നും ആ വസ്ത്രത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും തന്നെ നിർബന്ധിച്ച് ആ ഗാന രംഗത്തിൽ അഭിനയിപ്പിച്ചുവെന്നുമാണ് പ്രതികരണം. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
മോഹിനി പറയുന്നു:
എന്റെ അസ്വസ്ഥതയെക്കുറിച്ച് നിർമ്മാതാക്കളോട് ആവർത്തിച്ച് പറഞ്ഞിട്ടും ആ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം ചെലുത്തി. സിനിമയുടെ ബിസിനസ്സിൽ നഷ്ടം വരുമെന്ന് കാണിച്ച് പിന്നീട് മനസില്ലാ മനസോടെ അഭിനയിക്കുക -യായിരുന്നു.
സംവിധായകൻ ആർ കെ സെൽവമണിയാണ് പാട്ട് സീനിൽ സ്വിമ്മിങ് പൂൾ സീക്വൻസ് പ്ലാൻ ചെയ്തത്. ഞാൻ ആ രംഗം ചെയ്യാൻ വിസമ്മതിച്ചു, ഷൂട്ടിംഗ് പകുതി ദിവസത്തേക്ക് നിർത്തിവച്ചു. എനിക്ക് നീന്താൻ പോലും അറിയില്ലെന്ന് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു! പുരുഷ ഇൻസ്ട്രക്ടർമാരുടെ മുന്നിൽ പാതി വസ്ത്രം ധരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അക്കാലത്ത്, സ്ത്രീ ഇൻസ്ട്രക്ടർമാർ ഉണ്ടായിരുന്നില്ല. അതിനാൽ എനിക്ക് അത് ച്ചെയുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.
പിന്നീട്, അതേ രംഗം ഊട്ടിയിൽ ചിത്രീകരിക്കണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ വിസമ്മതിച്ചു. എന്റെ സമ്മതമില്ലാതെ ഞാൻ അമിതമായി ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ കൺമണി മാത്രമായിരുന്നു. ചിലപ്പോൾ നമ്മുടെ ഇഷ്ടത്തിന് വിരുദ്ധമായി കാര്യങ്ങൾ സംഭവിക്കും, ഈ സീക്വൻസ് അത്തരമൊരു ഉദാഹരണമായിരുന്നു.
content highlight: Actress Mohini
















