മോഹിത് സൂരി സംവിധാനം ചെയ്ത് അഹാന്‍ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘സൈയാരാ’. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് സൈയാരാ. ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 500 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ സെപ്റ്റംബര്‍ 12ന് സ്ട്രീമിങ് ആരംഭിക്കും.
സല്‍മാന്‍ ഖാന്‍ ചിത്രമായ സിക്കന്ദര്‍, ആമിര്‍ ചിത്രം സിത്താരെ സമീന്‍ പര്‍, അക്ഷയ് കുമാര്‍ ചിത്രങ്ങളായ കേസരി ചാപ്റ്റര്‍ 2, ഹൗസ്ഫുള്‍ 5 എന്നീ സിനിമകളെയാണ് കളക്ഷനില്‍ സൈയാരാ മറികടന്നിരിക്കുന്നത്.
ആഷിഖി 2 , ഏക് വില്ലന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര ആണ് സിനിമ നിര്‍മിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹന്‍ ശങ്കര്‍ എന്നിവരാണ് സിനിമയുടെ എഴുത്തുകാര്‍. വികാസ് ശിവരാമന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്.
















