മലയാള സിനിമയില്‍ ഏറെ ആരാധകര്‍ ഉണ്ടായിരുന്ന നടിയാണ് മോഹിനി.
തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നഷ്ടമായ വേഷങ്ങളെക്കുറിച്ച് പറയുകയാണ് നടി. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
മോഹിനിയുടെ വാക്കുകള്‍……..
‘രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറവാണ്. അതുപോലെ വിജയ്യുടെ കൂടെയും. ‘കോയമ്പത്തൂര്‍ മാപ്പിളൈ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു, പക്ഷെ ആ സിനിമയില്‍ ഷോര്‍ട്ട്‌സ് ധരിക്കേണ്ടിയിരുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഞാന്‍ അത്തരം വസ്ത്രം ധരിക്കാത്തതുകൊണ്ട് ആ വേഷം നിരസിച്ചു. അതുപോലെ വാരണം ആയിരം സിനിമയിലെ സിമ്രാന്‍ വേഷം വന്നിരുന്നു. പക്ഷെ അതും ചെയ്യാന്‍ പറ്റിയില്ല.
ഞാന്‍ അഭിനയിക്കുന്നില്ലെന്ന് അപ്പോഴേക്കും ആരൊക്കെയോ പറഞ്ഞു പരത്തിയിരുന്നു. ഇത് വാരണം ആയിരം സിനിമയുടെ സംവിധായകന്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. നിങ്ങളെ കാസറ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന്. പക്ഷെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴേക്കും നിങ്ങള്‍ അഭിനയിക്കുന്നില്ലെന്ന് പലരും പറഞ്ഞുവെന്ന്’.
കമല്‍ ഹാസന്‍ സിനിമകള്‍ കാണാന്‍ തനിക്ക് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നായികമാരെ ചുംബിക്കുന്ന രംഗങ്ങള്‍ ഉണ്ട് അതുകൊണ്ട് തനിക്ക് കമല്‍ ഹാസന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ രജനികാന്തിന്റെ സിനിമകള്‍ കാണാന്‍ ആണ് താല്‍പര്യം . ദളപതി സിനിമയിലും തന്നെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ ചെയ്യാന്‍ കഴിഞ്ഞില്ല’.
















