മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സുഹാസിനി. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാറ്റോഗ്രഫി പഠിച്ചിറങ്ങിയ സുഹാസിനി ടെക്നീഷ്യന്‍ ആയി പ്രവര്‍ത്തിച്ചാണ് സിനിമയിലെത്തുന്നത്. ഇപ്പോഴിതാ തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. സഭ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുഹാസിനി മനസ്തുറന്നത്.
സുഹാസിനിയുടെ വാക്കുകള്‍………
‘ഇരുപത് വയസ്സില്‍ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇപ്പോഴത്തെ ഇരുപത് വയസുള്ള പെണ്‍കുട്ടികള്‍ക്കില്ല. അഭിപ്രായം പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. അവരെന്തേലും അഭിപ്രായം പറഞ്ഞാല്‍ അവരെ ട്രോള്‍ ചെയ്ത് കൊല്ലും. ഞങ്ങള്‍ക്കങ്ങനെ ആയിരുന്നില്ല. രേവതി, നദിയ തുടങ്ങീ ഞങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നു. ഇപ്പോഴതില്ല എന്ത് പറഞ്ഞാലും തെറ്റ് കണ്ടെത്താനാണ് ശ്രമിക്കുന്നത്. കാലം എന്താണ് ചെയ്തത്, കാലം ഒരു ഇല്യൂഷന്‍ ആണ്.’
അതേസമയം പൂക്കാലം എന്ന ചിത്രത്തിലായിരുന്നു മലയാളത്തില്‍ സുഹാസിനി അവസാനമായി വേഷമിട്ടത്. തമിഴില്‍ ‘ദി വെര്‍ഡിക്ട്’ എന്ന കോര്‍ട്ട് റൂം ഡ്രാമ ചിത്രമായിരുന്നു സുഹാസിനിയുടെ അവസാന ചിത്രം.
















