കെഎസ്ആർടിസി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ബദലി ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർമാരെ നിയമിക്കുന്നു. കെഎസ്ആർടിസി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സുകളിൽ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തി വിജയിച്ച ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിൽ നിന്നും സംവരണാടിസ്ഥാനത്തിൽ നിയോഗിക്കാൻ കഴിയുന്ന ഉദ്യോഗാർഥികളുടെ എണ്ണം താഴെ നൽകുന്നു.
തിരുവനന്തപുരം – 122
കൊല്ലം – 38
പത്തനംതിട്ട – 41
ആലപ്പുഴ – 30
കോട്ടയം – 90
ഇടുക്കി – 14
എറണാകുളം – 43
തൃശ്ശൂർ – 43
പാലക്കാട് – 43
കണ്ണൂർ – 13
















