ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ചിത്രമാണ് ലോക. സിനിമ മികച്ച പ്രതികരണങ്ങളോടെ ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടന്‍ ജയറാം. നടന്റെ ഏറ്റവും പുതിയ ചിത്രമായ മിറൈയുടെ കേരള പ്രസ് മീറ്റിലാണ് പ്രതികരണം.
ജയറാമിന്റെ വാക്കുകള്‍……
‘ഇവിടെ പല സിനിമകളും 100 കോടി ബജറ്റില്‍ എടുത്തിട്ട് അതില്‍ 25 കോടിയുടെ ഗ്രാഫിക്‌സ് പോലും കൊണ്ടുവരാനാകാത്തപ്പോഴാണ് വെറും 30 കോടി ബജറ്റില്‍ ഇങ്ങനെയൊരു സിനിമ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമായിട്ടാണ് എനിക്ക് ലോകയുടെ വിജയത്തെക്കുറിച്ച് തോന്നുന്നത്.
ഇത്രയും ചെറിയ ബജറ്റില്‍ നമ്മള്‍ കണ്ട തരത്തില്‍ ഒരു ദൃശ്യവിരുന്ന് ഒരുക്കിയതിന് ഏറ്റവുമധികം കൈയടി നല്‍കേണ്ടത് അതിന്റെ ടെക്നീഷ്യന്മാര്‍ക്കാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റ് ഇന്‍ഡസ്ട്രികള്‍ പോലും മാതൃകയാക്കേണ്ട ഒരു സംഗതിയായാണ് എനിക്ക് ലോകയെക്കുറിച്ച് പറയാനുള്ളത്’.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ചിത്രം 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കിയത്.
അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
















