യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണച്ച് സൗരോർജ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ദുബായിലെ അൽ വർഖ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, റാഷിദിയ ലുലു ഹൈപ്പർമാർക്കറ്റുകൾ, ലുലു സെൻട്രൽ ലോജിസ്റ്റിക്സ് സെന്റർ, ദുബായ് റീജനൽ ഓഫിസ് എന്നിവിടങ്ങളിലാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ പദ്ധതി ലുലു നടപ്പാക്കുന്നത്.
കൂടുതൽ ഊർജ സംരക്ഷണം ലക്ഷ്യമിട്ട് യുഎഇയുടെ ‘നെറ്റ് സീറോ 2050’ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ.സലിം പറഞ്ഞു. ഈ പദ്ധതിയിലൂടെ കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയ്ക്കുന്നതിന് ലുലുവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അധികൃതർ പറഞ്ഞു.
STORY HIGHLIGHT: Lulu group launched solar projects
















