ഡോമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശനെ നായികയാക്കി പുറത്തിറങ്ങിയ ചിത്രമാണ് ലോക. ചിത്രം മികച്ച പ്രതികരണങ്ങളോടെ ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ നസ്ലെനെ ലോകയിലേക്ക് കാസ്റ്റ് ചെയ്തപ്പോള്‍ ദുല്‍ഖറിനായിരുന്നു എക്സൈറ്റ്മെന്റ് എന്ന് പറയുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. ദുല്‍ഖര്‍ നസ്ലെന്‍ ഫാന്‍ ആണെന്നും മമ്മൂക്കയ്ക്കും അവനെ ഭയങ്കര ഇഷ്ടമാണെന്നും ഡൊമിനിക് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഡൊമിനിക് ഇക്കാര്യം പറഞ്ഞത്.
സംവിധായകന്റെ വാക്കുകള്‍……
‘നസ്ലെന്റെ കാസ്റ്റിങ് വന്നപ്പോള്‍ ദുല്‍ഖറിനായിരുന്നു എക്സൈറ്റ്മെന്റ്. ദുല്‍ഖര്‍ നസ്ലെന്‍ ഫാന്‍ ആണ്. മമ്മൂക്കയ്ക്കും ഇഷ്ടമാണ്. മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത്. നസ്ലെനോട് കഥ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണുവാണ്, ചിലപ്പോള്‍ സണ്ണി ആയേക്കും എന്ന് പറഞ്ഞു. പ്രേമലുവിന് മുമ്പാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായതുകൊണ്ട്, ഏതുകഥാപാത്രമായാലും ഓക്കേയാണെന്ന് നസ്ലെന്‍ പറഞ്ഞു’.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ചിത്രം 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കിയത്.
















