നേപ്പാളിലെ കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല ആണ് കൊല്ലപ്പെട്ടത്. അപകടത്തിൽ കൊല്ലപ്പെട്ട രാജേശ് ഗോലയുടെ ഭർത്താവ് രാംവീര്‍ സിംഗ് ഗോല പരിക്കുകളോടെ രക്ഷപ്പെട്ടു.
ക്ഷേത്ര ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും നേപ്പാളില്‍ എത്തിയത്. ഹയാത്ത് റീജന്‍സി ഹോട്ടിലിലായിരുന്നു താമസം. ‘ജെന്‍ സീ’ പ്രതിഷേധം രൂക്ഷമായതോടെ സെപ്റ്റംബര്‍ ഒമ്പതിന് രാത്രി പ്രകടനക്കാര്‍ ഈ ഹോട്ടലിന് തീയിടുകയായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് യുവതിക്ക് ജീവൻ നഷ്ടമായത്.
STORY HIGHLIGHT: indian woman dies while escaping from hotel
















