മുടി തഴച്ചു വളരാൻ പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു പരിഹാരം അന്വേഷിക്കുകയാണൊ? എങ്കിൽ തേങ്ങാപ്പാൽ ഉപയോഗിക്കൂ. കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ എന്നിവയാൽ സമ്പന്നമായ തേങ്ങാപ്പാൽ, മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും, മുടി വേഗത്തിൽ വളരാനും സഹായിക്കും. മുടി വളർച്ചയ്ക്ക് തേങ്ങാപ്പാൽ എങ്ങനെ ഉപയോഗിക്കാമെന്നും അതിൻ്റെ ഗുണങ്ങളും ഇതാ.
മുടി വളർച്ചയ്ക്ക് തേങ്ങാപ്പാൽ
ലോറിക് ആസിഡ്: മുടിയുടെ ശക്തി വർധിപ്പിക്കുകയും, പ്രോട്ടീൻ നഷ്ടം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ഫാറ്റി ആസിഡാണിത്.
വിറ്റാമിൻ ഇ &സി: മുടിയുടെ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുന്ന ശക്തമായ ഒരു ആൻ്റി-ഓക്‌സിഡൻ്റാണിത്.
പ്രോട്ടീനും അയൺ: ദുർബലമായ മുടിയിഴകൾ മെച്ചപ്പെടുത്തി മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.
മോയ്‌സ്ചറൈസിംഗ്: തലയോട്ടിയിൽ ജലാംശം നിലനിർത്തുന്നതിലൂടെ, താരൻ, മുടി പൊട്ടൽ എന്നിവ കുറയ്ക്കുന്നു.
മുടി വളർച്ചയ്ക്ക് തേങ്ങാപ്പാൽ എങ്ങനെ ഉപയോഗിക്കാം
1. മസാജ്
3-4 ടേബിൾസ്പൂൺ തേങ്ങാപ്പാൽ എടുക്കുക. ഇത് ചെറുതായി ചൂടാക്കി തലയോട്ടിയിൽ പുരട്ടുക. 5-10 മിനിറ്റ് സൌമ്യമായി മസാജ് ചെയ്ത ശേഷം 30–45 മിനിറ്റ് വയ്ക്കുക. ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
ഗുണം:മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും, തേങ്ങാപ്പാലിലെ പോഷകങ്ങൾ മുടിയുടെ വേരുകളിൽ എത്താനും വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
2. ഹെയർ മാസ്ക്
ചേരുവകൾ:2 ടേബിൾസ്പൂൺ തേങ്ങാപ്പാൽ,1 ടീസ്പൂൺ കാസ്റ്റർ ഓയിൽ, 1 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ
എങ്ങനെ ഉപയോഗിക്കാം:എല്ലാ ചേരുവകളും മിക്സ് ചെയ്ത് മുടിയുടെ വേര് മുതൽ അറ്റം വരെ തേച്ച് 30 മിനിറ്റ് വയ്ക്കുക. ശേഷം, ചെറുചൂടുള്ള വെള്ളവും, ഷാമ്പൂവും ഉപയോഗിച്ച് കഴുകുക.
ഗുണം:കറ്റാർ വാഴ തലയോട്ടിക്ക് ആശ്വാസം നൽകുന്നു, താരനെ ചെറുക്കുന്നു, ആഗിരണം മെച്ചപ്പെടുത്തുന്നു, അതേസമയം തേങ്ങാപ്പാൽ മുടിയിഴകളെ ശക്തിപ്പെടുത്തുന്നു.
3. തേങ്ങാപ്പാലും ഉലുവ പേസ്റ്റും
ചേരുവകൾ: 2 ടേബിൾസ്പൂൺ തേങ്ങാപ്പാൽ, 1 ടേബിൾസ്പൂൺ ഉലുവ (രാത്രി മുഴുവൻ കുതിർത്ത് പേസ്റ്റാക്കിയത്)
എങ്ങനെ ഉപയോഗിക്കാം: ചേരുവകൾ മിക്‌സ് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. 30–45 മിനിറ്റിന് ശേഷം കഴുകിക്കളയുക.
ഗുണം: ഉലുവ മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു, ഇത് തേങ്ങാപ്പാലുമായി ചേർത്ത് മുടി വളരാൻ ഉത്തമമായ ഒരു സംയോജനമാക്കുന്നു.
മുൻകരുതൽ
മികച്ച ഫലത്തിനായി ആഴ്ച്ചയിൽ രണ്ട് തവണ ഉപയോഗിക്കുക. എപ്പോഴും പുതിയ തേങ്ങാപ്പാൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അലർജി ഉണ്ടോയെന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നതിനു മുൻപ് ഒരു പാച്ച് ടെസ്റ്റ് നടത്തുക. തലമുടി നന്നായി കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക.
















