നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ് ദിയ കൃഷണ. അടുത്തിടെ ആയിരുന്നു ദിയ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത് . നിയോം അശ്വിന്‍ കൃഷ്ണ എന്ന് പേര് ഇട്ടിരിക്കുന്ന കുഞ്ഞിനെ വീട്ടില്‍ ഓമി എന്നാണ് വിളിക്കുന്നത്. ഇപ്പോഴിതാ ഇവരുടെ ആരാധകര്‍ക്ക് വേണ്ടി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിയ. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
View this post on Instagram
പ്രസവത്തിനു മുന്‍പും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ടെങ്കിലും വീഡിയോകളിലോ ഫോട്ടോകളിലോ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞു മുഖം കണ്ട സന്തോഷത്തിലാണ് ദിയയുടെ ആരാധകര്‍. ആശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റെ ചെയ്തിരിക്കുന്നത്.
















