ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലോക. ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ ഇതിനോടകം 200 കോടി കടന്നു. ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ചാത്തനായിട്ടാണ് ടൊവിനോ എത്തിയത്. ചിത്രത്തിന്റെ അവസാനത്തെ ഷോട്ടിലെ ടൊവിനോയുടെ ലുക്കിന് അജയന്റെ രണ്ടാം മോഷണത്തിലെ മണിയന്‍ എന്ന കഥാപാത്രവുമായി സാമ്യം തോന്നുന്നെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ രണ്ട് കഥാപാത്രങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ടൊവിനോ.
ചാത്തനും മണിയനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും രണ്ടും രണ്ട് യൂണിവേഴ്സ് ആണെന്നുമാണ് ടൊവിനോയുടെ മറുപടി. അജയന്റെ രണ്ടാം മോഷണത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെയാണ് സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു ആരാധകനെത്തിയത്. അതേസമയം, ലോകയിലെ ദുല്‍ഖറിനെയും ടൊവിനോയുടെയും പോസ്റ്ററുകള്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോകയില്‍ ദുല്‍ഖര്‍ ചാര്‍ലി എന്ന കഥാപാത്രത്തെയും ടൊവിനോ മൈക്കള്‍ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. ‘ലോക’യുടെ ലോകത്ത് നിന്നുള്ള ഒടിയന്‍ ആണ് ദുല്‍ഖറിന്റെ ചാര്‍ലി എന്ന കഥാപാത്രം.

ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.
















