കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോക. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി മുന്നേറുകയാണ്. എല്ലാ കോണില്‍ നിന്നും സിനിമയ്ക്ക് പോസിറ്റീവ് റെസ്‌പോണ്‍സ് ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ലോകയിലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് സാന്‍ഡി മാസ്റ്റര്‍. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
സാന്‍ഡി മാസ്റ്ററുടെ വാക്കുകള്‍……
‘ലിയോ സിനിമയിലെ എന്റെ പ്രകടനം കണ്ടിട്ടാണ് ലോകയിലെ നാച്ചിയപ്പന്‍ എന്ന കഥാപാത്രം ചെയ്യാന്‍ വേണ്ടി എന്നെ വിളിക്കുന്നത്. ഡൊമിനികും നിമിഷും ആണ് എന്നെ വിളിക്കുന്നത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ഓക്കേ പറഞ്ഞു. നല്ല കഥ ആയിരുന്നു. ലിയോ പോലെ അല്ല ഇതില്‍ വേറെ ടൈപ്പ് പൊലീസ് വേഷമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു.
സിനിമയില്‍ ഡ്യൂപ്പിനെ വെച്ചാണ് കല്യാണി ഫൈറ്റുകള്‍ ചെയ്തെന്ന് ചിലര്‍ പറയുന്നത് കേട്ടു, ഇത് തെറ്റാണ്. ഫൈറ്റുകള്‍ എല്ലാം കല്യാണി തന്നെയാണ് ചെയ്തത് അവര്‍ അതിനായി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയിലെ പോലെ തന്നെ ജോളി ആയിട്ടുള്ള മനുഷ്യന്‍ ആണ് ടൊവിനോ. അദ്ദേഹം തന്നെ നന്നായി പ്രോത്സാഹിപ്പിച്ചു.’
കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
















