ജാപ്പനീസ് അനിമേ ചിത്രമായ ‘ഡീമന്‍ സ്ലേയര്‍ ഇന്‍ഫിനിറ്റി കാസില്‍’ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ കാഴ്ചക്കാരെ കൊണ്ട് നിറയ്ക്കുന്നത്. ചിത്രത്തിന്റെ ജാപ്പനീസ് പതിപ്പും ഇംഗ്ലീഷ് പതിപ്പുമാണ് കേരളത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇതില്‍ ജാപ്പനീസ് പതിപ്പിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ 110 തിയറ്ററുകളിലായി മുന്നൂറ് സ്‌ക്രീനുകളിലാണ് ‘ഡീമന്‍ സ്ലേയര്‍ പ്രദര്‍ശിപ്പിക്കുന്നത്.
വമ്പന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ഇന്ത്യയില്‍ ആദ്യ ദിനം ലഭിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് വാരിക്കൂട്ടിയത് 16 കോടിയാണ്. കേരളത്തിലും മലയാള സിനിമകള്‍ക്കെന്ന പോലെ സ്വീകാര്യത ഈ ജാപ്പനീസ് സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. 91 ലക്ഷം രൂപയാണ് സിനിമയുടെ കേരള കളക്ഷന്‍. രണ്ടാം ദിനം മുതല്‍ സിനിമയ്ക്ക് കൂടുതല്‍ തിരക്കേറുന്നുണ്ട്. ഇനിയും കളക്ഷന്‍ വര്‍ധിക്കുമെന്നും ഇന്ത്യയില്‍ നിന്നുമാത്രം സിനിമ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുമെന്നുമാണ് കണക്കുകൂട്ടല്‍. ഒരു രാജ്യാന്തര അനിമേഷന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് ‘ഡീമന്‍ സ്ലേയറി’ന് ലഭിച്ചിരിക്കുന്നത്.
https://twitter.com/SivaPrasad137/status/1966789204454895723
2016 മുതല്‍ 2020 വരെ കൊയോഹാരു ഗോട്ടൂഗിന്റെ ജാപ്പനീസ് കോമിക് സീരീസായിരുന്നു ‘ഡീമന്‍ സ്ലേയര്‍’. പിന്നീട് അനിമേ ടെലിവിഷന്‍ സീരീസായി. 2020ലാണ് ആദ്യ ‘ഡീമന്‍ സ്ലേയര്‍’ ചിത്രം പുറത്തിറങ്ങിയത്. അന്ന് ചിത്രം വന്‍ വിജയം നേടിയിരുന്നു. 2025 ജൂലൈയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ജപ്പാനില്‍ റിലീസ് ചെയ്തത്.
















