മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് എസ്തര്‍ അനില്‍. ഇപ്പോഴിതാ മാതാപിതാക്കള്‍ കുട്ടികളോട് കംഫര്‍ട്ടബിളായി സംസാരിക്കുകയും ഇടപഴകുകയും ചെയ്താല്‍ ഭാവിയില്‍ കുട്ടികള്‍ തെറ്റുകളില്‍ അകപ്പെടുന്ന സാഹചര്യം കുറയുമെന്ന് പറയുകയാണ് എസ്തര്‍ അനില്‍. പിങ്ക് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് എസ്തറിന്റെ പ്രതികരണം.
എസ്തറിന്റെ വാക്കുകള്‍…….
‘എന്റെ അപ്പയും അമ്മയും ഭയങ്കര അഫക്ഷനേറ്റാണ്. അവര്‍ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. അവര്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും കെട്ടിപിടിച്ച് കിടക്കുകയും എല്ലാം ചെയ്യും. സിനിമയൊക്കെ കാണുമ്പോള്‍ അവര്‍ സോഫയില്‍ കെട്ടിപിടിച്ചാണ് ഇരിക്കാറ്. അവരുടെ അഫക്ഷന്‍ കണ്ട് വളര്‍ന്നതുകൊണ്ട് ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് പരസ്പരം അഫക്ഷന്‍ കാണിക്കാന്‍ മടിയൊന്നും ഉണ്ടായിരുന്നില്ല. ഞാനും ചേട്ടനും തമ്മില്‍ അടി കൂടാറുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അല്‍പ്പം അഫക്ഷന്‍ കുറവുണ്ടായിരുന്നു’.
പക്ഷേ ഞാനും അനിയനും തമ്മില്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ അവന്‍ വലുതായപ്പോള്‍ കെട്ടിപിടിക്കാനും ഉമ്മവെക്കാനുമൊന്നും അവനെ കിട്ടാറില്ല. ചിലപ്പോള്‍ അവനെ കാണുമ്പോള്‍ ഞാന്‍ പിടിച്ച് ഉമ്മ വെക്കുകയൊക്കെ ചെയ്യും. ഞങ്ങളുടെ വീട്ടിലെ സെറ്റിങ് അങ്ങനെയായതുകൊണ്ട് അഫക്ഷന്‍ കാണിക്കാന്‍ മടിയില്ലാത്തവരാണ് ഞങ്ങള്‍ എല്ലാവരും.’
https://youtu.be/CSNhvl-yLcY?si=KG2pAfs5_3-1unDE
















