ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്ശന് നായികയായി എത്തിയ ചിത്രമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. ഇപ്പോഴിതാ ടൊവിനോയുടെ ചാത്തന് തന്നെയായിരിക്കും അടുത്ത ചാപ്റ്ററിലെ പ്രധാന കഥാപാത്രമെന്ന് പറയുകയാണ് സംവിധായകന് ഡൊമിനിക് അരുണ്‍. ഇപ്പോള്‍ അതിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും ഉടന്‍ തന്നെ ചിത്രം പ്രതീക്ഷിക്കാമെന്നും ഡൊമിനിക് പറഞ്ഞു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഡൊമിനിക് അരുണ്‍ ഇക്കാര്യം പറഞ്ഞത്.
സംവിധായകന്റെ വാക്കുകള്‍…….
‘നമ്മള് പറയാതെ തന്നെ പ്രേക്ഷകര്‍ക്ക് പലതും മനസിലാകുന്നു എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ്. അടുത്ത ഇന്‍സ്റ്റാള്‍മെന്റുകള്‍ ആകുമ്പോഴേക്കും ഇത് കൂടുതല്‍ രസകരമാകും. അവര്‍ പ്രതീക്ഷിച്ചത് തന്നെയാണ് സ്ക്രീനില്‍ കാണുന്നത് എന്നൊക്കെ അറിയുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ഒരു ആവേശമുണ്ട്. സിനിമ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുക എന്നത് ഏത് ഫിലിം മേക്കറുടെയും സ്വപ്നമാണ്. ടൊവിനോയുടെ ചാത്തന് തന്നെയായിരിക്കും അടുത്ത ചാപ്റ്ററിലെ പ്രധാന കഥാപാത്രം. ആ സിനിമയുടെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഉടന്‍ തന്നെ പ്രതീക്ഷിക്കാം’.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷന്‍ നേടി മുന്നേറുന്നത്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് ‘ലോക’. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
















