ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ഓടും കുതിര ചാടും കുതിരയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ദുപ്പട്ടാവാലി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെ, അനില രാജീവ് എന്നിവര്‍ ചേര്‍ന്നാണ്.
ഫഹദ് ഫാസിലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം ലാല്‍, മണിയന്‍ പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അനുരാജ് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ഓടും കുതിര ചാടും കുതിരയില്‍ അണിനിരന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അല്‍ത്താഫ് സലീമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, ആര്‍ട്ട് ഡയറക്ടര്‍ ഔസെപ് ജോണ്‍, കോസ്റ്റും ഡിസൈനര്‍ മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ നിക്‌സന്‍ ജോര്‍ജ്, കളറിസ്റ്റ് രമേശ് സി പി, ലിറിക്‌സ് സുഹൈല്‍ കോയ, പ്രോഡക്ഷന്‍ കണ്ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, ഫിലിം കണ്‍ട്രോളര്‍ ശിവകുമാര്‍ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍,VFX സ്റ്റുഡിയോ ഡിജിബ്രിക്സ്, പിആര്‍ഒ എ എസ് ദിനേശ്, സ്റ്റില്‍ ഫോട്ടോഗ്രഫിരോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.
















