തെലുങ്ക് യുവതാരം തേജ സജ്ജ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘മിറൈ’യുടെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പണിംഗ് ഡേ 24.3 കോടി രൂപയാണ് മിറൈ വാങ്ങിയതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുങ്ക് പതിപ്പ് 12 കോടി രൂപയാണ് ആദ്യദിനം നേടിയത്. കര്‍ണാടക 1. 55 കോടി, തമിഴ്‌നാടും കേരളയും കൂട്ടി 35 ലക്ഷം, ഹിന്ദി- 2 കോടി, ഓവര്‍സീസ് 8.4 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ കണക്കുകള്‍.
ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
സംവിധാനം, തിരക്കഥ: കാര്‍ത്തിക് ഘട്ടമനേനി, നിര്‍മ്മാതാക്കള്‍: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി, സഹനിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍: മേഘശ്യാം, ഛായാഗ്രഹണം: കാര്‍ത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആര്‍ഒ: ശബരി എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
















