എം സി ജോസഫ് സംവിധാനം ചെയ്ത് തമിഴ് നടന്‍ കതിര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് മീശ. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മനോരമ മാക്‌സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12നാണ് ഒടിടിയില്‍ എത്തിയത്.
വനത്തിന്റെ നിഗൂഡത പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ദീര്‍ഘനാളുകള്‍ക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു അപ്രതീക്ഷിത പ്രശ്‌നത്തിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജന്‍ നിര്‍വഹിച്ചിരിക്കുന്നു.
തമിഴ് നടന്‍ കതിറിനൊപ്പം ഹക്കീം, ഉണ്ണി ലാലു, ഷൈന്‍ ടോം ചാക്കോ , സുധി കോപ്പ, ജിയോ ബേബി, ഹസ്ലീ, നിതിന്‍ രാജ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റില്‍ ഫോട്ടോഗ്രഫി ബിജിത്ത് ധര്‍മ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈന്‍ പ്രൊഡ്യൂസര്‍. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനര്‍ അരുണ്‍ രാമ വര്‍മ്മ.
കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്‌സ്. പബ്ലിസിറ്റി ഡിസൈനുകള്‍ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകള്‍ ചെയ്തിരിക്കുന്നത് ഇല്ലുമിനാര്‍ട്ടിസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. സീഡ് മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇന്‍വെര്‍ട്ടഡ് സ്റ്റുഡിയോസ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).
















