നടി വീണാ നായരുടെ മുൻ ഭർത്താവ് അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായി. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. റീബ റോയി ആണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ദമ്പതിമാർക്ക് ധൻവിന് എന്ന ഒരു മകനുണ്ട്.

ആർജെയും നർത്തകനുമാണ് അമൻ. വിവാഹചിത്രങ്ങൾ അമൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു അമനും വീണയും തമ്മിലുള്ള വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. വീണയും ഭൈമിയും 2025 ഫെബ്രുവരിയിൽ വേർപിരിഞ്ഞു.
















