ബാലതാരമായി മലയാള സിനിമയിലെത്തി പ്രേക്ഷപ്രിയങ്കരിയായ നടിയാണ് മീനാക്ഷി. എപ്പോഴും നടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും അതിന്റെ ക്യാപ്ഷനുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മീനാക്ഷി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഥാറിന് സമീപം നില്‍ക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മീനാക്ഷി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ‘THAR’മ്മികത … ഞാന്‍ ശ്രദ്ധിക്കാറുണ്ട്….’ എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി ക്യാപ്ഷനായി കുറിച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ ‘കൂടുതല്‍ വിളഞ്ഞാല്‍ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍ ഓര്‍ത്താല്‍ നല്ലത്’ എന്ന കമന്റുമായി ഒരാള്‍ എത്തി. ഈ കമന്റിന് മീനാക്ഷി നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്. ‘കാലം മാറിയെന്നും ഇപ്പോള്‍ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം’ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. നിമിഷനേരം കൊണ്ടാണ് മീനാക്ഷിയുടെ ഈ മറുപടി വൈറലായത്. നിരവധി പേരാണ് മീനാക്ഷിയെ അഭിനന്ദിച്ച് എത്തുന്നത്.
















