കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ്‌സി വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ആകെ ഒരു ഒഴിവാണ് ഈ തസ്തികയിലുള്ളത്. ഒക്ടോബർ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,500 രൂപമുതൽ 85,000 രൂപവരെ ശമ്പളമായി ലഭിക്കും. 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1985നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംസിഎ അല്ലെങ്കിൽ ബിടെക് ഐടി/ ബിടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
കൂടാതെ കേന്ദ്ര / സംസ്ഥാന സർക്കാർ സർവീസിലോ അല്ലെങ്കിൽ പൊതുമേഖലയിലെ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലോ ജോലി ചെയ്ത് നേടിയ അഞ്ച് വർഷത്തെ പരിചയവും ആവശ്യമാണ്.
















