യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 213 മെഡിക്കൽ ഓഫീസർ, ലക്ചറർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsconline.nic.in- ൽ അപേക്ഷ സർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 2 വരെയാണ്.
മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 125 ഒഴിവുകൾ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ UR/EWS വിഭാഗക്കാർക്ക് 40 വയസ്സിൽ കൂടുതലോ, SC/ST/ALC വിഭാഗക്കാർക്ക് 45 വയസ്സിൽ കൂടുതലോ, PwBD വിഭാഗക്കാർക്ക് 50 വയസ്സിൽ കൂടുതലോ പ്രായമുണ്ടായിരിക്കരുത്.
2019 ലെ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ടിന്റെ ആറാം അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അംഗീകൃത MBBS ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
















