തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം പറഞ്ഞ് നടി അഹാന. ഒരാഴ്ച കഴിഞ്ഞ് ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് നടി ഈ വിവരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ ദിവസം വീട്ടിലുള്ളവർക്ക് സുഖമില്ലായിരുന്നുവെന്നും ഇപ്പോൾ പ്രിയപ്പെട്ടവരെല്ലാം ഒരുമിച്ചെത്തി ഓണം ആഘോഷിച്ചെന്നും നടി പറഞ്ഞു.
അഹാന പറയുന്നു:
വൈകിയാണെങ്കിലും മനോഹരമായ ഓണം…തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല, കാരണം ഞങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നു.
അങ്ങനെ ഒരു ആഴ്ച കഴിഞ്ഞ്, ഇതാ ഞങ്ങൾ ഓണസദ്യയും, കളികളും, പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ചെത്തി ആഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി. അപ്പൂപ്പൻ ഇപ്പോഴും സുഖം പ്രാപിക്കുന്നു.
അതിനാൽ അദ്ദേഹത്തിന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
content highlight: Ahaana Krishna
















