ഇന്ത്യയിൽ നൂറ്റാണ്ടുകളായി പരിശീലിച്ചു വരുന്നleCd സൂര്യ നമസ്‌കാരം. കഠിനമായ 12 യോഗാസനങ്ങളുടെ ഒരു ശ്രേണിയാണിത്. പതിവായി സൂര്യനമസ്‌കാരം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അസാധാരണമാം വിധം മെച്ചപ്പെടുത്തും.ശരീരം, മനസ്, ആത്മാവ് എന്നിവയെ സമന്വയിപ്പിക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു സമ്പൂർണ പരിശീലനമാണിത്. ചരിത്രപരമായി ജീവൻ, ഊർജം, പ്രകാശം എന്നിവയുടെ പുരാതന പ്രതീകമായ സൂര്യനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു ഈ പരിശീലനം. എന്നാൽ ദിനചര്യകൾ പലപ്പോഴും നമ്മെ പ്രകൃതിയിൽ നിന്ന് വിച്ഛേദിക്കുന്ന ആധുനിക ലോകത്ത്, സൂര്യനമസ്‌കാരത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ്.
സൂര്യനമസ്‌കാരം കൃത്യമായ ക്രമത്തിൽ ചെയ്യുന്ന ഒരു കൂട്ടം വ്യായാമങ്ങൾ പോലെതന്നെയാണ്. പിഎംസി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമഗ്ര പഠനമനുസരിച്ച് സ്ഥിരമായി വ്യായാമം പോലെ സൂര്യനമസ്‌കാരം ചെയ്യുകയാണെങ്കിൽ ഹൃദയ ആരോഗ്യം, ശ്വസന പ്രക്രിയ, പേശികളുടെ ശക്തി എന്നിവ ഗണ്യമായി മെച്ചപ്പെടുന്നു. എല്ലാ പ്രധാന പേശികളെയും സജ്ജമാക്കുകയും ഓക്‌സിജൻ്റെ അളവ് വർധിപ്പിക്കുകയും മൊത്തത്തിലുള്ള ഊർജം നിലനിർത്തുവാനും സാധിക്കുന്നു.
സൂര്യനമസ്‌കാരത്തിലെ ഘടനാപരമായ ശ്വസനം പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നു. ഇത് സമ്മർദ്ദത്തെ ചെറുക്കുകയും ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. പതിവായി സൂര്യനമസ്‌കാരം ചെയ്യുന്ന ആളുകളിൽ കോർട്ടിസോളിൻ്റെ അളവ് കുറയുകയും ഇത് മെച്ചപ്പെട്ട മാനസിക നില കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു.
ദഹനത്തെ ഉത്തേജിപ്പിക്കുന്നു
ഹോർമോൺ വ്യതിയാനം ഇല്ലാതാക്കുന്നു
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
മെച്ചപ്പെട്ട ശാരീരിക ആരോഗ്യം ലഭിക്കും
പേശികൾക്കും മൈറ്റോകോൺഡ്രിയയ്ക്കും അപ്പുറം സൂര്യനമസ്‌കാരം നിങ്ങളെ കൂടുതൽ ആത്മീയമാക്കുന്നു. സൂര്യനമസ്‌കാരം ചെയ്യുന്ന സമയത്ത് ഒരു ആസനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ ശരീരത്തിൻ്റെ ഊർജ കേന്ദ്രങ്ങളായ ചക്രങ്ങൾ സാവധാനം ഉത്തേജിപ്പിക്കപ്പെടുന്നു. ഇതുവഴി നിങ്ങൾക്ക് ശരീരത്തിനും മനസിനും ഇടയിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു.
പൊണ്ണത്തടി, രക്തസമ്മർദ്ദം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ ജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യനമസ്‌കാരം ഒരു ഫിറ്റ്‌നസ് ദിനചര്യയായി മാത്രമല്ല, ഒരു പ്രതിരോധ ആരോഗ്യ സംരക്ഷണ പരിശീലനമായും ഉയർന്നുവരുന്നു. അതുകൊണ്ട് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സൂര്യനമസ്‌കാരം പരിശീലിക്കുന്നത് ഉത്തമമാണ്.
















