ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരം പുരോഗമിക്കുകയാണ്. ഷോയിൽ നിന്നും ഏറ്റവും ഒടുവിലായി പുറത്തായത് അവതാരക മസ്താനിയാണ്. വൈല്‍ഡ് കാര്‍ഡായി ഹൗസിലേക്കെത്തിയ താരം വളരെ വേഗം തന്നെ പുറത്തുപോയി. പുറത്താകലിന് പിന്നാലെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് മസ്താനി.
മസ്താനി പറയുന്നു:
അതെ ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായി. എല്ലാ എപ്പിസോഡുകളും കാണും, എന്നിട്ട് എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കും. എന്റെ ഹേറ്റേഴ്‌സിന് നന്ദി പറയണം. എന്റെ പ്രശസ്തിയ്ക്കായി അവര്‍ എന്നേക്കാള്‍ നന്നായി അധ്വാനിക്കുന്നുണ്ട്. ഫ്രീ പ്രൊമോഷന് നന്ദി ഹേറ്റേഴ്‌സ്. എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍.
content highlight: anchor Masthani
















