മൃദുവായ ചർമം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇതിനായി വലിയ പൈസ കൊടുത്ത് ടോണർ കടകളിൽ നിന്നും വാങ്ങുന്നു. എന്നാൽ ഇത്തരത്തിലുള്ള സൗന്ദര്യ വസ്തുക്കൾ ചർമത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നു. ചർമത്തിലെ മങ്ങൽ അകറ്റി മികച്ച തിളക്കം നൽകാൻ തണുത്ത വെള്ളം സഹായിക്കുന്നു.
തണുത്ത വെള്ളം മുഖത്തിന് മാത്രമല്ല നിങ്ങളുടെ ശരീരത്തിനും മനസ്സിനുമൊക്കെ ഒരു ഉന്മേഷവും പുതുജീവനും പകരാൻ കഴിയും. അതുകൊണ്ടാണ് രാവിലെ ഉറക്കമെണീറ്റ ശേഷവും ആ ഉറക്കച്ചടവ് മാറാനായി കുറച്ച് തണുത്ത വെള്ളം മുഖത്ത് തളിക്കാൻ ആളുകൾ പറയുന്നത്. ഇങ്ങനെ ചെയ്ത ഉടൻ തന്നെ നിമിഷ നേരം കൊണ്ട് നിങ്ങളുടെ ശരീരത്തിന് ഉന്മേഷം പകരാൻ സാധിക്കുന്നു. ഈയൊരു പ്രവർത്തി നിങ്ങളുടെ മുഖത്തെ ചർമ്മ ഭാഗങ്ങളിലൂടെ കൂടുതൽ രക്തം പമ്പ് ചെയ്യാൻ സഹായിച്ചുകൊണ്ട് കൂടുതൽ സജീവമാക്കി മാറ്റുന്നു.
റോസ് വാട്ടർ നൽകുന്ന ഗുണങ്ങൾ പോലെ തന്നെ ചർമത്തിൽ ഒരു പ്രകൃതിദത്ത ടോണറായി പ്രവർത്തിക്കാൻ ശേഷിയുണ്ട് തണുത്ത വെള്ളത്തിന്. അതുകൊണ്ടുതന്നെ രാസവസ്തുക്കളടങ്ങിയ ഒരു ടോണർ ഉപയോഗിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പകരമായി ചർമ്മത്തെ ടോൺ ചെയ്യുന്ന ഒന്നായി എല്ലായ്പ്പോഴും നിങ്ങൾക്ക് തണുത്ത വെള്ളം തിരഞ്ഞെടുക്കാം. വാസ്തവത്തിലിത് ചർമ്മത്തെ ഏറ്റവും മികച്ച രീതിയിൽ ടോൺ ചെയ്യുന്നതിനുള്ള മാർഗങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.
















