ചിലർ നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്തെ എണ്ണമയം. എത്ര മാറ്റാൻ നോക്കിയാലും എണ്ണമയം വീണ്ടും വരുന്നു. കൂടാതെ ഇത്തരം ചര്‍മത്തില്‍ പെട്ടെന്നു തന്നെ കാര, മുഖക്കുരു പോലുള്ളയ്ക്ക് സാധ്യതകള്‍ ഏറെയാണ്. എണ്ണമയമുള്ള ചര്‍മത്തിന് ഉപയോഗിയ്ക്കാന്‍ സാധിക്കുന്ന രണ്ട് കിടിലൻ ഫേസ് പാക്കുകൾ പരിചയപ്പെടാം.
- ബദാമും ബദാമിന്റെ ഓയിലുമെല്ലാം തന്നെ മുഖചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് വൈറ്റമിന്‍ ഇ സമ്പുഷ്ടവുമാണ്. ഇതിനായി വേണ്ടത് ബദാം പൊടിച്ചതും തേനും മാത്രമാണ്. ഇവ രണ്ടു കലര്‍ത്തുക. മുഖം കഴുകി തുടച്ച ശേഷം ഈ ഫേസ് പായ്ക്ക് മുഖത്തിട്ട് പതിയെ സ്ക്രബ് ചെയ്യുക. സര്‍കുലാര്‍ മോഷനില്‍ വേണം, സ്ക്രബ് ചെയ്യാന്‍. ഇതിനു ശേഷം ഇത് അല്പനേരം കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം. ഇത് ആഴ്ചയില്‍ ഒരു തവണം ചെയ്യാം. നട്സ് അലര്‍ജിയെങ്കില്‍ ഇത് ഉപയോഗിയ്ക്കരുത്.
- ഓട്സ് എണ്ണമയമുള്ള ചര്‍മത്തിനുള്ള മറ്റൊരു ഫേസ് പായ്ക്കാണ്. ഓട്സ് പൊടിച്ചത് കാല്‍കപ്പ് ചൂടുവെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇതു കൊണ്ടു മുഖത്ത് 3 മിനിറ്റ് മസാജ് ചെയ്യാം. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയാം. ഇതും ആഴ്ചയില്‍ ഒരു തവണ ചെയ്യാം. മുഖത്തെ എണ്ണമയത്തിനുള്ള മറ്റൊരു പരിഹാരമാണിത്.
















