ആണുങ്ങളും പെണ്ണുങ്ങളും നേരിടുന്ന പ്രധാന പ്രശ്നമാണ് നരച്ച മുടി. പല കാരണങ്ങൾ കൊണ്ട് നരച്ച മുടി ഉണ്ടാകാറുണ്ട്. മുടിയുടെ ആരോഗ്യത്തിന് കടുക് നല്ലതാണ്. കടുകെണ്ണ മുടി കറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, ന്യൂട്രിയന്റുകള്‍, സെലേനിയെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ മുടി വേരുകളെ സംരക്ഷിയ്ക്കുന്നു.
ഓക്സിഡേറ്റീവ് സ്ട്രെസാണ് മുടിയ്ക്ക് കറുപ്പ് നല്കുന്ന മെലാനിന്‍ ഉല്പാദത്തെ കുറയ്ക്കാനുള്ള ഒരു കാരണമാകുന്നത്. ഇതാണ് നരച്ച മുടിയ്ക്ക് കാരണമാകുന്നതും. കടുക് ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നു. കടുക് മുടിയ്ക്ക് പോഷകം നല്കുന്നു, താരന് പരിഹാരമാകുന്നു. മുടിയ്ക്ക് ഇത് ബലം നല്‍കുകയും ചെയ്യുന്നു. മുടിത്തുമ്പ് പിളരുന്നതിന് ഇത് പരിഹാരമാണ്. ഡീപ് കണ്ടീഷനിംഗ് ഗുണങ്ങള്‍ ഉള്ള ഒന്നു കൂടിയാണ് കടുക്.
ഇത് തയ്യാറാക്കാന്‍ കടുക് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇത് നല്ലതുപോലെ വറുക്കുക. പൊട്ടുന്നത് വരെ വറുക്കണം. ഇതിലേയ്ക്ക് കറിവേപ്പിലയും ഇട്ട് പൊടിയും വരെ വറുത്തെടുക്കണം. ഇത് പിന്നീട് പൊടിച്ചെടുക്കുക. ഈ പൊടി അരിച്ചെടുക്കണം. ആവശ്യത്തിനുള്ള പൊടി എടുത്ത് ഇതില്‍ പാകത്തിന് വെളിച്ചെണ്ണയൊഴിച്ച് പേസ്റ്റാക്കുക. ഇത് എണ്ണമയമില്ലാത്ത ഉണങ്ങിയ മുടിയില്‍ പുരട്ടുക. ഒന്ന് രണ്ടു മണിക്കൂര്‍ ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം ഒരു മാസം അടുപ്പിച്ച് മുടിയില്‍ പുരട്ടാം. മുടിയ്ക്ക് കറുപ്പുനിറം ലഭിയ്ക്കും.
















