പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. “നമ്മുടെ രാജ്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ” എന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് മോദിക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്തത്.
‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ’, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. ലോക നേതാക്കൾ അടക്കമുള്ള ഒട്ടനവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ നേരിട്ട് വിളിച്ച് ജന്മദിനത്തിൽ ആശംസ അറിയിച്ചിരുന്നു.
















