അജിത്ത് കുമാറിൻ്റെ ആക്ഷൻ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. കോടതി ഉത്തരവിനെ തുടർന്നാണ് ഈ നീക്കം ചെയ്യൽ. റിലീസ് ചെയ്ത് നാല് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തത്.
സംഗീത സംവിധായകൻ ഇളയരാജയുടെ മൂന്ന് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിർമാതാക്കൾക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തത്.
തൻ്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചതിന് ഇളയരാജ നിർമാതാക്കൾക്കെതിരെ കേസ് കൊടുത്തിരുന്നു.
ഏപ്രിലിൽ, ഇളയരാജ ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിൽ തൻ്റെ മൂന്ന് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഇത്.
‘ഒത്ത റൂബ തരേൻ’, ‘എൻ ജോഡി മഞ്ച കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.
നിയമപരമായ നടപടികൾക്കിടയിലും ‘ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയും ലോകമെമ്പാടും 248 കോടി നേടുകയും ചെയ്തു. മെയ് 8-നാണ് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്തിരുന്നു.
















