Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നിലനിൽ‌പ്പ് ഭീഷണിയിൽ ഭൂമിയുടെ ശ്വാസകോശം!! കാടല്ലാതായി മാറുന്ന ആമസോൺ കാടുകൾ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 17, 2025, 04:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രകൃതിയുടെ അദ്ഭുതമാണ് ആമസോൺ മഴക്കാടുകൾ. ഇടതൂർന്ന മരങ്ങളും ഉള്ളിൽ അനേകം ജീവികളുമൊക്കെയുള്ള മഴക്കാടാണിത്. 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന തെക്കേ അമേരിക്കയിലെ വനമേഖലയാണ് ആമസോൺ മഴക്കാടുകൾ. ഒൻപത് രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്ന ആമസോൺ കാടുകളുടെ ഭൂരിഭാഗവും ബ്രസീലിലാണ്.60 ശതമാനം ആമസോൺ മഴക്കാടുകൾ ബ്രസീലിലുള്ളത്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇത് തന്നെ.70 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ വനമേഖലയുടെ വ്യാപ്‌തി. ഇത് ഏകദേശം കേരളത്തിന്‍റെ 138 ഇരട്ടി വലിപ്പമുണ്ട്. ഇതില്‍ 55 ചതുരശ്ര കിലോമീറ്ററിലും കൊടും വനമാണ്. ഭൂമിയെ ഇതുപോലെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് ഈ ആമസോണ്‍ മഴക്കാട്. ഭൂമിയുടെ ശ്വാസകോശമെന്ന് തന്നെ പറയാം ആമസോൺ മഴക്കാടിനെ…

എന്നാല്‍ അടുത്തിടെ വന്ന നിരവധി പഠനങ്ങളില്‍ ആമസോണ്‍ മഴക്കാടുകള്‍ നശിച്ച് കൊണ്ടിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ മഴക്കാടിന്‍റെ വ്യാപ്‌തി കുറഞ്ഞ് വരികയാണെന്ന് വിദ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഏകദേശം സ്‌പെയിനിനോളം വലുപ്പത്തില്‍ ഇതിന്‍റെ വ്യാപ്‌തി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഇവിടെ മാത്രം കാണപ്പെടുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സസ്യങ്ങള്‍ 20 മുതല്‍ 25 ശതമാനം വരെ നാശത്തിലേക്ക് അടുത്തൂവെന്നും പഠന റിപ്പോര്‍ട്ടുകളില്‍ കാണാം.

ഒരിക്കലുമൊരു തിരിച്ച് വരവില്ലാത്ത വിധത്തിലാണ് വൃക്ഷങ്ങള്‍ നശിക്കുന്നതെന്ന് മാപ്പ്ബയോമാസ് മോണിറ്ററിങ് പ്ലാറ്റ്‌ഫോമിലെ ഗവേഷകനായ ബ്രൂണോ ഫെറേറ പറഞ്ഞു. നിരവധി മരങ്ങള്‍ ഇല്ലാതാകുമ്പോള്‍ അത് മഴയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല തിങ്ങി നിറഞ്ഞ വനങ്ങള്‍ ഇല്ലാതാകുമ്പോള്‍ മേഖലയില്‍ കൊടും വരള്‍ച്ചയ്‌ക്ക് സാധ്യതയുണ്ടെന്നും ബ്രൂണോ ഫെറേറ പറഞ്ഞു.

വരള്‍ച്ചയാകട്ടെ കാട്ടു തീയ്ക്ക് കാരണമാകും. കാട്ടു തീയില്‍പ്പെട്ട് വീണ്ടും നിരവധി മരങ്ങള്‍ ഇല്ലാതാകും. ഇതോടെ ലോകത്തെ കാലാവസ്ഥയും താളം തെറ്റും. 1985നും 2024നും ഇടയിൽ 49.1 ദശലക്ഷം ഹെക്‌ടർ അതായത് 121 ദശലക്ഷം ഏക്കർ ഭൂമിയിലെ മരങ്ങള്‍ നശച്ചിരുന്നുവെന്ന് മാപ്പ്ബയോമാസ് പറയുന്നു. അതായത് ആമസോണിലെ സാധാരണ കാണുന്ന മരങ്ങളുടെ കണക്കെടുത്താല്‍ അത് ഇനിയും കൂടുമെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല വനമേഖലയില്‍ കന്നുകാലി വളര്‍ത്തല്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ അഞ്ച് തവണ നടത്തിയ പഠനങ്ങളിലും കാണാനാകും. 2023ല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ അധികാരത്തിലേറിയതിന് പിന്നാലെ വനനശീകരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ അതിന് പിന്നാലെ മേഖലയില്‍ വലിയൊരു കാട്ടു തീയുണ്ടായി. ഇത് വനനശീകരണത്തിന്‍റെ തോത് നാല് ശതമാനം ഉയര്‍ത്തി.

നിരവധി രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍. വനത്തിന്‍റെ വിവിധ മേഖലയിലെ നാശങ്ങള്‍ക്ക് കാരണം മനുഷ്യരുടെ കൈകടത്തലാണ്. കൃഷി, വാണിജ്യ വികസനം, നഗരവത്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ വനത്തെ ആശ്രയിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ മരങ്ങള്‍ വെട്ടിമുറിക്കപ്പെടുന്നു. ഇത് പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുന്നു.
ആമസോണിലെ വനനശീകരണം ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനായി നടപ്പിലാക്കാന്‍ സാധിക്കുന്ന ഏതാനും കാര്യങ്ങളിതാ.

ആമസോണിലെ വനനശീകരണം കുറയ്‌ക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയെന്നത്. മനുഷ്യരുടെ കടന്നുക്കയറ്റം നിയന്ത്രിക്കും വിധമുള്ള നിയമങ്ങള്‍ കൊണ്ടുവരിക. നിയമ വിരുദ്ധര്‍ക്ക് കഠിന ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുക.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

വിവിധ കാരണങ്ങളാല്‍ നശിച്ച വനമേഖലയെ വീണ്ടെടുക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. നശിച്ച് പോയ മരങ്ങള്‍ വച്ച് പിടിപ്പിക്കുക. കാലക്രമേണ അവ വളരുകയും വനത്തിന്‍റെ ഭാഗമാകുകയും ചെയ്യും. ഇതിനായുള്ള പ്രത്യേക സംഘത്തെ നിയമിക്കുകയും വേണം. മഴക്കാടുകള്‍ സംരക്ഷിക്കുന്നതിനായി ചില സംഘടനകളെ ചുമതലപ്പെടുത്തുക.

Tags: environmentAmazon Rainforest

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies