കവിനെ നായകനാക്കി എം ശിവബാലന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്ലഡി ബെഗ്ഗര്‍’. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും തിയേറ്ററില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ മനസുതുറക്കുകയാണ് നടന്‍ കവിന്‍. സുധിര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് കവിന്റെ പ്രതികരണം.
കവിന്റെ വാക്കുകള്‍…….
‘ബ്ലഡി ബെഗ്ഗര്‍ ഇനിയും വലിയ വിജയമാകുമെന്ന് ഞാന്‍ കരുതി പക്ഷേ അതിന്റെ സ്വീകാര്യതയില്‍ കുറച്ച് വിഷമമുണ്ട്. ആ സിനിമ കാരണം എന്നെക്കാളും മറ്റുചിലര്‍ക്ക് ഗുണമുണ്ടാകുമെന്ന് കരുതി പക്ഷെ അതൊന്നും നടക്കാതെ വന്നപ്പോള്‍ സങ്കടമായി. പക്ഷെ ഒടിടി റിലീസിന് ശേഷം ആ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. നമ്മള്‍ ഒടിടിയ്ക്ക് ഒരു സിനിമ തിയേറ്ററിന് ഒരു സിനിമ എന്ന തരത്തിലല്ല സിനിമ ചെയ്യുന്നത്. പക്ഷെ ഒടിടി റിലീസിന് ശേഷം ആ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ നമ്മള്‍ ചെയ്തത് നല്ലൊരു വര്‍ക്ക് ആണല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു, അതൊരു പ്രോത്സാഹന സമ്മാനം പോലെ തോന്നി’,
സിനിമയില്‍ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിന്‍ എത്തിയത്. അക്ഷയ ഹരിഹരനും അനാര്‍ക്കലിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. മലയാളി താരം സുനില്‍ സുഖദ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റെഡിന്‍ കിംഗ്സ്ലി, മാരുതി പ്രകാശ് രാജ്, ടി എം കാര്‍ത്തിക്, വേണു കുമാര്‍, അര്‍ഷാദ്, മിസ് സലീമ, പ്രിയദര്‍ശിനി രാജ്കുമാര്‍, ദിവ്യാ വിക്രം, തനുജ മധുരപന്തുല, മെറിന്‍ ഫിലിപ്പ്, രോഹിത് രവി ഡെനീസ്, ബിലാല്‍, യു.ശ്രീ സര്‍വവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















